സം​സ്ഥാ​ന​ത്ത് ആറ് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു
Saturday, March 28, 2020 7:39 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച ആ​റ് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു. 148 പേ​രെ ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട് പേ​ർ​ക്കും കൊ​ല്ലം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ ഒ​രോ​രു​ത്ത​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 165 ആ‍​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ള്‍​ക്കും കോ​ട്ട​യ​ത്ത് ര​ണ്ടു​പേ​ര്‍​ക്കും എ​റ​ണാ​കു​ള​ത്ത് ഒ​രാ​ള്‍​ക്കും രോ​ഗം ഭേ​ദ​മാ​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. 1,34,370 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 1,33,750 പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 620 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്.

ഇ​ന്ന് 6,067 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ൽ 5,276 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.