രാ​ജ്യം ലോ​ക്ക് അ​ഴി​ക്കു​ന്നു; ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാം, ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്നു​ക​ഴി​ക്കാ​ൻ അ​നു​മ​തി
Saturday, May 30, 2020 9:59 PM IST
ന്യൂ​ഡ​ൽ​ഹി: ആ​രാ​ധനാ​ല​യ​ങ്ങ​ൾ‌ തു​റ​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി ഇ​ള​വു​ക​ൾ ന​ൽ​കി ദേ​ശീ​യ ലോ​ക്ക്ഡൗ​ൺ വീ​ണ്ടും നീ​ട്ടി. ജൂ​ൺ 30 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. അ​ഞ്ചാം പ​തി​പ്പി​ൽ ഇ​തു​വ​രെ​യു​ള്ള ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ന്ന് ഘ​ട്ട​മാ​യി നീ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ഞ്ചാം ഘ​ട്ടം ജൂ​ൺ ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​മെ​ങ്കി​ലും എ​ട്ടാം തീ​യ​തി മു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങും.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം കോ​വി​ഡ് തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​ച്ച് എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഘ​ട്ടം​ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​ണ്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ഏ​തൊ​ക്കെ​യെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ ട​ങ്ങ​ൾ​ക്ക് തീ​രു​മാ​നി​ക്കാം.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ജൂ​ൺ 30 വ​രെ അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഇ​വി​ടെ ക​ട​ക്കു​ന്ന​തും പു​റ​ത്തു​പോ​വു​ന്ന​തും ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്ത​ലും വീ​ടു​തോ​റു​മു​ള്ള നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ൺ പു​തി​യ പ​തി​പ്പി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രു​കൾ​ക്ക് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താം. പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മു​ഖാ​വ​ര​ണ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും ഉ​ൾ​പ്പ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.

ആ​ദ്യ​ഘ​ട്ടം- ജൂ​ൺ എ​ട്ട് മു​ത​ൽ

ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ, ഹോ​ട്ട​ൽ‌, റ​സ്റ്റോ​റ​ന്‍റു​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്തി​യാ​കും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക.

ര​ണ്ടാം ഘ​ട്ടം

സ്കൂ​ളു​ക​ൾ, കോ​ളേ​ജു​ക​ൾ, കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ജൂ​ലൈ മാ​സ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ളു​മാ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം തു​റ​ക്കും.

മൂ​ന്നാം ഘ​ട്ടം

അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സ്, മെ​ട്രോ റെ​യി​ൽ, സി​നി​മ തി​യേ​റ്റ​ർ, ജിം​നേ​ഷ്യം, സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ, വി​നോ​ദ പാ​ർ​ക്കു​ക​ൾ, ബാ​റു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ എ​ന്നി​വ തു​റ​ക്കാം. തീ​യ​തി പി​ന്നീ​ടു തീ​രു​മാ​നി​ക്കും. സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

ലോ​ക്ക്ഡൗ​ൺ അ​ഞ്ചാം പ​തി​പ്പി​ൽ‌ അ​ന്ത​ർ​സം​സ്ഥാ​ന, അ​ന്ത​ർ​ജി​ല്ലാ യാ​ത്ര​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​നം ക​ട​ന്നും സം​സ്ഥാ​ന​ത്തി​നു​ള്ളി​ലും യാ​ത്ര​യ്ക്കും ച​ര​ക്ക് നീ​ക്ക​ത്തി​നും നി​യ​ന്ത്ര​ണ​വ​മു​ണ്ടാ​വി​ല്ല.

രാ​ജ്യാ​ന്ത​ര​വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് സ്ഥി​തി വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്രം. സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, മ​ത, സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള വി​ല​ക്ക് തു​ട​രും. രാ​ത്രി​യാ​ത്രാ നി​യ​ന്ത്ര​ണ​വും തു​ട​രും. രാ​ത്രി ഒ​മ്പ​ത് മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ യാ​ത്രാ​വി​ല​ക്കു​ണ്ടാ​കും.

റി​വേ​ഴ്സ് ക്വാ​റ​ന്‍റൈന്‍ തു​ട​രും. 65 വ​യ​സി​നു​മു​ക​ളി​ലും 10 വ​യ​സി​ല്‍ താ​ഴെ​യും പ്രാ​യ​മു​ള്ള​വ​ര്‍ വീ​ടു​ക​ളി​ല്‍ ക​ഴി​യ​ണം. അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​ത്രം സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് പു​റ​ത്തി​റ​ങ്ങാം.

ജോ​ലി സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രോ​ഗ്യ സേ​തു മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. ജി​ല്ല അ​ധി​ക​കൃ​ത​ർ ഇ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യ​ണം. ക​ഴി​യു​ന്നി​ട​ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ൾ വീ​ട്ടി​ൽ ഇ​രു​ന്നു​ള്ള വ​ർ​ക്ക് ഫ്രം ​ഹോം മാ​തൃ​ക പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.