ആ​കാ​ശ​ക്കോ​ട്ട​യ്ക്ക് ക​രു​ത്തേ​കാ​ൻ..! റ​ഷ്യ‍​യി​ൽ​നി​ന്ന് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ കേ​ന്ദ്രാ​നു​മ​തി
Thursday, July 2, 2020 6:00 PM IST
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ കൂ​ടു​ത​ൽ പോ​ർ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു. 12 സു​ഖോ​യ്, 21 മി​ഗ്-29 വി​മാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 33 പു​തി​യ യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ റ​ഷ്യ​യി​ൽ​നി​ന്നും വാ​ങ്ങാ​ൻ ത​യാ​റാ​കു​ന്ന​ത്.

നി​ല​വി​ലെ മി​ഗ് വി​മാ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. 18,148 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് റ​ഷ്യ​യു​മാ​യി ഇ​ന്ത്യ ന​ട​ത്തു​ന്ന​ത്. വ്യോ​മ​സേ​ന​യാ​ണ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള നി​ർ​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച​ത്.

യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക് പു​റ​മേ ഡി​ആ​ര്‍​ഡി​ഒ​യു​ടെ ആ​യി​രം കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യു​ള്ള ക്രൂ​സ് മി​സൈ​ൽ വി​ക​സ​ന​ത്തി​നും കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശീ​യ​മാ​യി​ട്ടാ​യി​രി​ക്കും ഇ​ത് വി​ക​സി​പ്പി​ക്കു​ക​യെ​ന്നും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.