കു​വൈ​റ്റി​ൽ 813 പേ​ർ​ക്ക് കോ​വി​ഡ്; 886 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Friday, July 3, 2020 10:01 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വെ​ള്ളി​യാ​ഴ്ച 813 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 48,672 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 428 പേ​ർ കു​വൈ​ത്തി​ക​ളും 365 പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്. കോ​വി​ഡ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 360 ആ​യി.

വെ​ള്ളി​യാ​ഴ്ച 886 പേ​രാ​ണു രോ​ഗ​മു​ക്തി നേ​ടി​യ​ത്‌. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 39,276 ആ​യി. നി​ല​വി​ൽ 9,036 പേ​രാ​ണു ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്‌. ഇ​തി​ൽ 144 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ണ്ട​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.