പി​ടി​ച്ചു​കെ​ട്ടാ​നാ​കെ കോ​വി​ഡ്: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 613 മ​ര​ണം
Sunday, July 5, 2020 10:36 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 24,850 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 613 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ര​ണ​സം​ഖ്യ​യാ​ണി​ത്.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 6,73,165 ആ​യി. 2,44,814 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 4,09,083 പേ​ർ രോ​ഗ​മു​ക്ത​രാ​യി​ട്ടു​ണ്ട്. ആ​കെ 19,268 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും റ​ഷ്യ​യി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് ദി​നം​പ്ര​തി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ർ​ത്തി വ​ർ​ധി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​യും റ​ഷ്യ​യും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.