പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര കേ​സി​ൽ സു​പ്രീം കോ​ട​തി വി​ധി തി​ങ്ക​ളാ​ഴ്ച
Saturday, July 11, 2020 5:48 PM IST
ന്യൂ​ഡ​ൽ​ഹി: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും. ക്ഷേ​ത്രം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് വി​ധി.

ജ​സ്റ്റി​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക. നേ​ര​ത്തേ ഈ ​കേ​സ് പ​രി​ഗ​ണി​ച്ചു​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ നി​ല​വ​റ​ക​ള്‍ തു​റ​ക്കാ​നു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്.

ക്ഷേ​ത്ര ഭ​ര​ണ​ത്തി​ൽ ഗു​രു​വാ​യൂ​ർ മാ​തൃ​ക​യി​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​മെ​ന്നു നേരത്തേ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.