കെ​എ​സ്എ​ഫ്ഇ​യി​ലെ വി​വ​ര​ങ്ങ​ൾ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക്ക് ചോ​ർ​ത്തി: പി.​ടി.​തോ​മ​സ്
Friday, August 14, 2020 1:43 PM IST
കൊ​ച്ചി: കെ​എ​സ്എ​ഫ്ഇ​യി​ൽ വി​വ​ര ചോ​ർ​ച്ച​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി പി.​ടി.​തോ​മ​സ് എം​എ​ൽ​എ. 35 ല​ക്ഷം ഇ​ട​പാ​ടു​കാ​രു​ടെ​യും 7,000 ജീ​വ​ന​ക്കാ​രു​ടെ​യും ഡേ​റ്റ ചോ​ർ​ത്തി. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ക്ലി​യ​ർ ഐ​യാ​ണ് വി​വ​രം ചോ​ർ​ത്തി​യ​ത്. ടെ​ണ്ട​ർ ന​ൽ​കി​യ​തി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടെ​ന്നും പി.​ടി.​തോ​മ​സ് ആ​രോ​പി​ച്ചു.

46 ദി​വ​സം മാ​ത്രം പ​ഴ​ക്ക​മു​ള്ള ക​മ്പ​നി​ക്കാ​ണ് ക​രാ​ർ ന​ൽ​കി​യ​ത്. ഇ​ട​പാ​ടു​കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക്ക് വി​ൽ​പ​ന ന​ട​ത്തി. ഇ​തി​ലൂ​ടെ സ​ർ​ക്കാ​ർ വ​ൻ അ​ഴി​മ​തി​ക്ക് ക​ള​മൊ​രു​ക്കിയെന്നും അദ്ദേഹം പറഞ്ഞു.

പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ മ​ക​ന്‍റെ ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ഈ ​ക​മ്പ​നി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ക​മ്പ​നി​യു​മാ​യി ബ​ന്ധ​മു​ണ്ട്. വി​വ​ര ചോ​ർ​ച്ച​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.