ഹ​ത്രാ​സി​ലെ നി​ർ​ഭ​യ​യെ യോ​ഗി സ​ർ​ക്കാ​ർ കൊ​ല​പ്പെ​ടു​ത്തി: സോ​ണി​യ ഗാ​ന്ധി
Wednesday, September 30, 2020 11:07 PM IST
ന്യൂ​ഡ​ൽ​ഹി: യു​പി​യി​ലെ ഹ​ത്രാ​സി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. ഹ​ത്രാ​സി​ലെ നി​ർ​ഭ​യ മ​രി​ച്ച​ത​ല്ല, ക്രൂ​ര​വും വി​വേ​ക​ശൂ​ന്യ​വു​മാ​യ സ​ർ​ക്കാ​രും അ​തി​ന്‍റെ ഭ​ര​ണ​കൂ​ട​വും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് സോ​ണി​യ ആ​രോ​പി​ച്ചു. വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് സോ​ണി​യ പ്ര​തി​ക​രി​ച്ച​ത്.

ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് ക​ള​ങ്കം വ​രു​ത്തു​ന്ന ഒ​ന്നാ​ണ് ഈ ​സം​ഭ​വം. ഒ​രു പെ​ൺ​കു​ട്ടി​യാ​കു​ന്ന​ത് പാ​പ​മാ​ണോ? ഒ​രു ദ​രി​ദ്ര​ന്‍റെ മ​ക​ളാ​കു​ന്ന​ത് കു​റ്റ​ക​ര​മാ​ണോ? യു​പി സ​ർ​ക്കാ​ർ എ​ന്താ​ണ് ചെ​യ്യു​ന്ന​ത്? ആ​ഴ്ച​ക​ളാ​യി നീ​തി​ക്കാ​യു​ള്ള കു​ടും​ബ​ത്തി​ന്‍റെ നി​ല​വി​ളി കേ​ട്ടി​ല്ല. പ്ര​ശ്നം മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു. പെ​ൺ​കു​ട്ടി​ക്ക് ശ​രി​യാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ല. ഇ​ന്ന് അ​വ​ൾ ന​മ്മ​ളെ വി​ട്ടു​പോ​യി- സോ​ണി​യ പ​റ​ഞ്ഞു.

ഹ​ത്രാ​സി​ലെ നി​ർ​ഭ​യ മ​രി​ച്ച​ത​ല്ല, വി​വേ​ക​ശൂ​ന്യ​വും ക്രൂ​ര​വു​മാ​യ ഒ​രു സ​ർ​ക്കാ​രും അ​തി​ന്‍റെ ഭ​ര​ണ​കൂ​ട​വും അ​വ​ളെ കൊ​ല്ലു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റാ​തെ മ​ര​ണ​ശേ​ഷ​വും പെ​ൺ​കു​ട്ടി​ക്ക് അ​വ​ളു​ടെ അ​ന്ത​സ് നി​ഷേ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. അ​മ്മ​യ്ക്ക് മ​ക​ളെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തൊ​രു ഗു​രു​ത​ര​മാ​യ തെ​റ്റാ​ണ്. അ​വ​ളു​ടെ മൃ​ത​ദേ​ഹം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സം​സ്‌​ക​രി​ച്ചു.

മ​ര​ണ​ത്തി​ലും അ​ന്ത​സു​ണ്ട്. ഹി​ന്ദു മ​തം അ​തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​നാ​ഥ​യെ​പ്പോ​ലെ പോ​ലീ​സ് സം​സ്‌​ക​രി​ച്ചു. ഏ​ത് ത​ര​ത്തി​ലു​ള്ള നീ​തി​യാ​ണി​ത്? ഏ​ത് ത​ര​ത്തി​ലു​ള്ള സ​ർ​ക്കാ​രാ​ണി​ത്- സോ​ണി​യ ചോ​ദി​ച്ചു.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കു​ടും​ബ​ത്തി​ന് നീ​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. ഇ​ന്ത്യ എ​ല്ലാ​വ​രു​ടേ​താ​ണ്. അ​ന്ത​സോ​ടെ ജീ​വി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. ഭ​ര​ണ​ഘ​ട​ന ഈ ​അ​വ​കാ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യം ത​ക​ർ​ക്കാ​നും ഭ​ര​ണ​ഘ​ട​ന ലം​ഘി​ക്കാ​നും ബി​ജെ​പി​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.