കോ​വി​ഡ് വാ​ർ​ഡി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ‌ അ​ഞ്ചാ​മ​ത്തെ ആ​ത്മ​ഹ​ത്യ
Sunday, October 25, 2020 7:29 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് വാ​ർ​ഡി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​യാ​യ മു​പ്പ ത്തി​യേ​ഴു​കാ​ര​നാ​ണ് മ​രി​ച്ച​ത്.

തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്ര​മി​ച്ച ഇ​യാ​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് മു​ക്ത​നാ​യി ഇ​ന്ന് ആ​ശു​പ​ത്രി​വി​ടാ​നി​രി​ക്കെ​യാ​ണ് ദാ​രു​ണ​സം​ഭ​വം ഉ​ണ്ടാ​യ​ത്.

മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന യു​വാ​വ് ക​ഴി​ഞ്ഞ 11 ന് ​കോ​വി​ഡ് മു​ക്ത​നാ​യി​രു​ന്നു. എ​ന്നാ​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.

ഇ​ന്ന് ആ​ശു​പ​ത്രി​വി​ടാ​നി​രി​ക്കെ ഉ​ച്ച​യ്ക്കു ശേ​ഷം യു​വാ​വി​നെ കാ​ണാ​താ​യി. ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യും ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ഉ​ട​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു.

അ​ടു​ത്തി​ടെ യു​വാ​വി​ന്‍റെ സ​ഹോ​ദ​ര​ൻ മ​രി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച് തു​ട​ങ്ങി​യ​തെ​ന്ന് പ​റ​യു​ന്നു.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ‌ രോ​ഗി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന അ​ഞ്ചാ​മ​ത്തെ സം​ഭ​വ​മാ​യി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.