ക​ല്ലാ​മ​ല​യി​ൽ ക​ല്ലു​ക​ടി; വ​ട​ക​ര​യി​ൽ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ
Tuesday, November 24, 2020 5:47 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​മ​ല ഡി​വി​ഷ​നി​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. വ​ട​ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി.

ക​ല്ലാ​മ​ല​യി​ലെ വി​മ​ത സ്ഥാ​നാ​ർ​ഥി​ക്ക് കൈ​പ്പ​ത്തി ചി​ഹ്നം അ​നു​വ​ദി​ച്ച​തി​ൽ‌ പ്ര​തി​ഷേ​ധി​ച്ചാ​ണ് മു​ര​ളീ​ധ​ര​ൻ പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നാ​ടു​കൂ​ടി​യാ​ണ് ക​ല്ലാ​മ​ല ഡി​വി​ഷ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യ ജ​യ​കു​മാ​ർ മ​ത്സ​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

യു​ഡി​എ​ഫും ആ​ര്‍​എം​പി​യും ജ​ന​കീ​യ മു​ന്ന​ണി​യാ​യാ​ണ് വ​ട​ക​ര​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലും ഒ​ഞ്ചി​യം, ഏ​റാ​മ​ല, അ​ഴി​യൂ​ര്‍, ചോ​റോ​ട് പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് യു​ഡി​എ​ഫ് ആ​ര്‍​എം​പി സ​ഖ്യ​മു​ള്ള​ത്.

മു​ന്ന​ണി തീ​രു​മാ​ന​പ്ര​കാ​രം ആ​ർ​എം​പി​യു​ടെ ഏ​രി​യ ക​മ്മ​റ്റി​യം​ഗം സു​ഗ​ത​നാ​ണ് ക​ല്ലാ​മ​ല​യി​ൽ ജ​ന​കീ​യ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി. എ​ന്നാ​ൽ സു​ഗ​ത​നെ​തി​രെ വി​മ​ത​നാ​യി കോ​ൺ​ഗ്ര​സി​ന്‍റെ ജ​യ​കു​മാ​ർ മ​ത്സ​ര​ത്തി​നി​റ​ങ്ങി. ഒ​ടു​വി​ൽ വി​മ​ത​ന് കൈ​പ്പ​ത്തി ചി​ഹ്ന​വും അ​നു​വ​ദി​ച്ചു. ഇ​തോ​ടെ​യാ​ണ് മു​ര​ളീ​ധ​ര​ൻ പ്ര​ത്യ​ക്ഷ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.