ജം​ഷ​ഡ്പു​രി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​ന്നൈ
Tuesday, November 24, 2020 10:19 PM IST
പ​നാ​ജി: ഐ​എ​സ്‌​എ​ലി​ൽ ജം​ഷ​ഡ്പു​രി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​ന്നൈ. അ​നു​രു​ദ്ധ് ഥാ​പ്പ, ഇ​സ്മ​യി​ൽ ഇ​സ്മ എ​ന്നി​വ​ർ ചെ​ന്നൈ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​പ്പോ​ൾ വാ​ൽ​സ്കി​സ് ജം​ഷ​ഡ്പു​രി​നാ​യി വ​ല​കു​ലു​ക്കി.

ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും. ക​ളി തു​ട​ങ്ങി ആ​ദ്യ​മി​നി​റ്റി​ൽ ത​ന്നെ ജം​ഷ​ഡ്പു​രി​നെ ഞെ​ട്ടി​ച്ച് ചെ​ന്നൈ സ്കോ​ർ ചെ​യ്തു. അ​നി​രു​ദ്ധ് ഥാ​പ്പ 54ാം സെ​ക്ക​ന്‍റി​ൽ എ​തി​ർ​വ​ല​യി​ൽ പ​ന്തെ​ത്തി​ച്ചു. ഐ​എ​സ്എ​ലി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ഗോ​ളു​ക​ളി​ലൊ​ന്നാ​ണി​ത്.

26 ാം മി​നി​റ്റി​ൽ ഇ​സ്മ​യി​ലൂ​ടെ ചെ​ന്നൈ ലീ​ഡ് ര​ണ്ടാ​യി ഉ​യ​ർ​ത്തി. എ​ന്നാ​ൽ 37 ാം മി​നി​റ്റി​ൽ വാ​ൽ​സ്കി​സ് ജം​ഷ​ഡ്പു​രി​നാ​യി ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ൽ ജം​ഷ​ഡ്പു​ർ സ​മ​നി​ല​യ്ക്കാ​യും ചെ​ന്നൈ ലീ​ഡ് ഉ​യ​ർ​ത്താ​നും ഉ​ശി​ര​ൻ പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം മാ​റി​നി​ന്നു. അ​നി​രു​ദ്ധ് ഥാ​പ്പ​യാ​ണ് ക​ളി​യി​ലെ താ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.