ന​ടി കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി​യെ മാ​റ്റ​ണം; സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ
Tuesday, December 1, 2020 9:50 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി​യെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. നേ​ര​ത്തെ ഈ ​ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

വി​ചാ​ര​ണ​ക്കോ​ട​തി പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ടി​യും പ്രോ​സി​ക്യൂ​ഷ​നും ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ ഈ ​ഹ​ർ​ജി​ക​ൾ കോ​ട​തി ത​ള്ളി​യി​രു​ന്നു. വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്ക​ലി​ന് ശേ​ഷ​മാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​യ​ത്.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ഇ​പ്പോ​ൾ അ​പ്പീ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് വി​ചാ​ര​ണ കോ​ട​തി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​നും ന​ടി​യും ഉ​യ​ർ​ത്തി​യ​ത്. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യെ പ്ര​തി​ഭാ​ഗം വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യി​ട്ടും കോ​ട​തി ഇ​ട​പെ​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ആ​രോ​പി​ച്ചു.

വി​ചാ​ര​ണ ഈ ​രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. പ​ക്ഷ​പാ​തപ​ര​മാ​യാ​ണ് വ​നി​താ ജ​ഡ്ജി കോ​ട​തി​മു​റി​യി​ൽ പെ​രു​മാ​റു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പി​നു​വേ​ണ്ടി മാ​ത്രം 19 അ​ഭി​ഭാ​ഷ​ക​രാ​ണ് ഒ​രേ​സ​മ​യം എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.