ശി​വ​മോ​ഗ​യി​ൽ ക്വാ​റി​യി​ൽ ഉ​ഗ്ര​സ്ഫോ​ട​നം; എ​ട്ടു പേ​ർ മ​രി​ച്ചു
Friday, January 22, 2021 3:29 AM IST
ശി​വ​മോ​ഗ: ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ൽ ക്വാ​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു. സ്ഫോ​ട​ക വ​സ്തു ക​യ​റ്റി​യ ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

വ്യാ​ഴാ​ഴ്ച രാ​ത്രി 10.20നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. റെ​യി​ല്‍​വേ ക്ര​ഷ​ര്‍ യൂ​ണി​റ്റി​ലേ​ക്ക് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി എ​ത്തി​യ ട്ര​ക്കാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ.

എ​ട്ടു പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​റി​യി​ച്ചു. പൊ​ട്ടി​ത്തെ​റി ശി​വ​മോ​ഗ, ചി​ക്ക​മം​ഗ​ളൂ​രു ജി​ല്ല​ക​ളെ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ചു. ഭൂ​ക​മ്പ​ത്തി​ന് സ​മാ​ന​മാ​യി വീ​ടു​ക​ള്‍ കു​ലു​ങ്ങി​വി​റ​ച്ചു. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------