സി​യാ​ൽ 33.49 കോ​ടി ലാ​ഭ​വി​ഹി​തം സ​ര്‍​ക്കാ​രി​ന് ന​ല്‍​കി
Saturday, January 23, 2021 1:06 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യു​ടെ (സി​യാ​ൽ) 2019-20 വ​ർ​ഷ​ത്തെ ലാ​ഭ​വി​ഹി​ത​മാ​യി 33.49 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ന​ൽ​കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സി​യാ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​ജെ. കു​ര്യ​ൻ ചെ​ക്ക് കൈ​മാ​റി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് 32.42 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് സി​യാ​ലി​ലു​ള്ള​ത്. 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷം ക​മ്പ​നി 655.05 കോ​ടി​യു​ടെ മൊ​ത്ത​വ​രു​മാ​ന​വും 204.05 കോ​ടി​യു​ടെ ലാ​ഭ​വും നേ​ടി​യി​രു​ന്നു. 27 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം ന​ല്‍​കാ​ന്‍ ഡ​യ​റ​ക്ട​ര്‍​ബോ​ര്‍​ഡ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

2003-04 മു​ത​ല്‍ സി​യാ​ല്‍ ലാ​ഭ​വി​ഹി​തം ന​ല്‍​കു​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തോ​ടെ മൊ​ത്തം വി​ത​ര​ണം ചെ​യ്ത ലാ​ഭ​വി​ഹി​തം മു​ട​ക്കു​മു​ത​ലി​ന്‍റെ 282 ശ​ത​മാ​ന​മാ​യി. 31 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 19,000-ല്‍ ​അ​ധി​കം നി​ക്ഷേ​പ​ക​രാ​ണ് സി​യാ​ലി​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------