എ​ന്‍​സി​പി വി​ജ​യി​ച്ച ഒ​രു സീ​റ്റും വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് പ​വാ​ര്‍ പ​റ​ഞ്ഞു: മാ​ണി.​സി. കാ​പ്പ​ൻ
Monday, January 25, 2021 12:24 PM IST
മും​ബൈ: കേ​ര​ള​ത്തി​ലെ എ​ൻ​സി​പി നേ​താ​ക്ക​ളു​മാ​യി അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ ച​ർ​ച്ച ന​ട​ത്തും. ഫെ​ബ്രു​വ​രി ഒ​ന്നി​ന്‌ ഡ​ൽ​ഹി​യി​ലാ​യി​രി​ക്കും ച​ർ​ച്ച. ടി.​പി പീ​താം​ബ​ര​ൻ, മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മാ​ണി.​സി.​കാ​പ്പ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. മും​ബൈ​യി​ൽ പ​വാ​റു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ എ​ന്‍​സി​പി വി​ജ​യി​ച്ച ഒ​രു സീ​റ്റും വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ശ​ര​ത് പ​വാ​ര്‍ നി​ർ​ദേ​ശി​ച്ച​താ​യും മാ​ണി.​സി.​കാ​പ്പ​ന്‍ പ​റ​ഞ്ഞു. സീ​റ്റു​ക​ളെ​പ്പ​റ്റി ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​തെ​ല്ലാം അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ്. കൂ​ടു​ത​ല്‍ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ എ​ന്‍​സി​പി നേ​തൃ​യോ​ഗം ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഡ​ല്‍​ഹി​യി​ല്‍ ചേ​രു​മെ​ന്നും കാ​പ്പ​ൻ അ​റി​യി​ച്ചു.

പാ​ലാ സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ പ​വാ​ര്‍ സി​പി​എം നേ​താ​വ് സീ​താ​റാം യെ​ച്ചൂ​രി​യു​മാ​യും സി​പി​ഐ നേ​താ​വ് ഡി.​കെ രാ​ജ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കൂ​ടി​ക്കാ​ഴ്ച നേ​തൃ​യോ​ഗ​ത്തി​ന് മു​ന്‍​പു​ണ്ടാ​കു​മെ​ന്നും മാ​ണി.​സി.​കാ​പ്പ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------