ക​ട​ലി​ന്‍റെ മ​ക്ക​ള്‍ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ ക​ട​ലി​ലെ​റി​യും: ഉ​മ്മ​ന്‍ ചാ​ണ്ടി
Saturday, February 27, 2021 11:22 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ ക​ട​ലി​ന്‍റെ മ​ക്ക​ൾ ക​ട​ലി​ലെ​റി​യു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റി​നെ​തി​രെ വി​ഴി​ഞ്ഞ​ത്ത് എം.​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന ക​രാ​റും നി​യ​മ​വും ത​യാ​റാ​ക്കി​യ സ​ര്‍​ക്കാ​രി​നെ ക​ട​ലി​ന്‍റെ മ​ക്ക​ള്‍ ക​ട​ലി​ലെ​റി​യു​മെ​ന്നാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​മ​ർ​ശ​നം. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന ക​രാ​ര്‍ കേ​ര​ള​ത്തി​ന് അ​പ​മാ​നം ഉ​ണ്ടാ​ക്കി​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.