ഹൈ​ടെ​ക് കോ​പ്പി​യ​ടി..! ബ്ലൂ​ടൂ​ത്ത് ചെ​രു​പ്പി​ട്ട് പ​രീ​ക്ഷ എ​ഴു​താ​ൻ ശ്ര​മം; അ​ഞ്ചു പേ​ർ പി​ടി​യി​ൽ
ഹൈ​ടെ​ക് കോ​പ്പി​യ​ടി..! ബ്ലൂ​ടൂ​ത്ത് ചെ​രു​പ്പി​ട്ട് പ​രീ​ക്ഷ എ​ഴു​താ​ൻ ശ്ര​മം; അ​ഞ്ചു പേ​ർ പി​ടി​യി​ൽ
Sunday, September 26, 2021 9:18 PM IST
ജ​യ്പു​ർ: ബ്ലൂ​ടൂ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച ചെ​രു​പ്പു​മാ​യി പ​രീ​ക്ഷ​യി​ൽ കോ​പ്പി​യ​ടി​ക്കാ​ൻ ശ്ര​മി​ച്ച അ​ഞ്ചു പേ​ർ രാ​ജ​സ്ഥാ​നി​ൽ പി​ടി​യി​ൽ. സ​ർ​ക്കാ​ർ സ്കൂ​ളി​ലേ​ക്ക് അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​യി​ലാ​ണ് ഹൈ​ടെ​ക്ക് കോ​പ്പി​യ​ടി പി​ടി​കൂ​ടി​യ​ത്.

ചെ​രു​പ്പു​ക​ൾ​ക്കി​ട​യി​ൽ ബ്ലൂ​ടൂ​ത്ത് ഘ​ടി​പ്പി​ച്ചാ​ണ് കോ​പ്പി​യ​ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പി​ടി​യി​ലാ​യ​വ​രി​ൽ മൂ​ന്നു പേ​ർ പ​രീ​ക്ഷ എ​ഴു​താ​ൻ എ​ത്തി​യ​വ​രും മ​റ്റു ര​ണ്ടു പേ​ർ പ​രീ​ക്ഷ​യി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ​വ​രു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ചെ​രു​പ്പി​ന്‍റെ ഉ​ള്ളി​ൽ ഒ​രു മു​ഴു​വ​ൻ ഫോ​ണും ഒ​രു ബ്ലൂ​ടൂ​ത്ത് ഉ​പ​ക​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. പ​രീ​ക്ഷാ​ർ​ഥി​യു​ടെ ചെ​വി​യി​ലും ഒ​രു​പ​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​ട്ടി​മ​റി സാ​ധ്യ​ത​ക​ള്‍ മു​ന്നി​ല്‍​ക​ണ്ട് പ​രീ​ക്ഷ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് സ​ര്‍​ക്കാ​ര്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം നി​ര്‍​ത്ത​ലാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.