റാ​യ്പു​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്ഫോ​ട​നം: ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്ക്
റാ​യ്പു​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്ഫോ​ട​നം: ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്ക്
Saturday, October 16, 2021 10:38 AM IST
റാ​യ്പുർ: ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ചെ​റി​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് സിആർപിഎഫ് ജ​വ​ന്മാ​ൻ​മാ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ 6.30നാ​യി​രു​ന്നു സം​ഭ​വം.

സ്ഫോ​ട​ക വ​സ്തു​ക​ൾ നി​റ​ച്ച ബോ​ക്സ് മാ​റ്റു​ന്ന​തി​നി​ടെ നി​ല​ത്തു ​വീ​ണാ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ജ​വ​ന്മാ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ വി​കാ​സ് ചൗ​ഹാ​ന് സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്നു​മാ​ണ് സ്ഫോ​ട​ക വ​സ്തു​ക​ൾ നി​റ​ച്ച ബോ​ക്സ് നി​ല​ത്തു വീ​ണ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.