ദേശീയ പതാക പിഴുതെറിഞ്ഞു; ഒരാള്‍ കസ്റ്റഡിയില്‍
ദേശീയ പതാക പിഴുതെറിഞ്ഞു; ഒരാള്‍ കസ്റ്റഡിയില്‍
Saturday, August 13, 2022 11:44 AM IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കോട്ടക്കലിന് സമീപം സ്ഥാപിച്ച ദേശീയ പതാക പിഴുതെറിഞ്ഞ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ കോട്ടക്കല്‍ വലിയവിള സ്വദേശി അഗസ്റ്റിനെയാണ് കസ്റ്റഡിയിലെടുത്തത്.

ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം.നെയ്യാറ്റിന്‍കരയിലെ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ദേശീയ പതാകയാണ് ഇയാള്‍ പിഴുതെറിഞ്ഞത്. തന്‍റെ സ്ഥാപനത്തിന്‍റെ മുന്നില്‍ ദേശീയ പതാക സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന വാദവുമായി രംഗത്തെത്തുകയായിരുന്നു അഗസ്റ്റിന്‍.

കോട്ടക്കലില്‍ പഴം പച്ചക്കറി വ്യാപാരം നടത്തുന്ന ആളാണ് അഗസ്റ്റിന്‍. നിലവില്‍ മാരായമുട്ടം പോലീസിന്‍റെ കസ്റ്റഡിയിലാണിയാൾ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.