ഐഡിബിഐ: 31
ഐഡിബിഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികകളിലെ 31 ഒഴിവിലേക്ക് അപേക്ഷിക്കാം. ഡെപ്യൂട്ടി ജനറൽ മാനേജർ (ഗ്രേഡ്-ഡി)-3, അസിസ്റ്റന്റ് ജനറൽ മാനേജർ (ഗ്രേഡ്-സി)-15, മാനേജർ (ഗ്രേഡ്-ബി)-13 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും ഒഴിവ്.
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, ഓഡിറ്റ് ഇൻഫർമേഷൻ സിസ്റ്റം, ഡിജിറ്റൽ ബാങ്കിംഗ് ആൻഡ് എമർജിംഗ് പേമെന്റ്സ് (ഡിബി ആൻഡ് ഇപി), റിസ്ക് മാനേജ്മെന്റ്-ഇൻഫർമേഷൻ സെക്യൂരിറ്റി ഗ്രൂപ്പ്, സെക്യൂരിറ്റി, ഫ്രോഡ് റിസ്ക് മാനേജ്മെന്റ് ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിലാണ് അവസരം.
ഫീസ്: എസ്സി/എസ്ടി വിഭാഗക്കാർക്ക് 200 രൂപ, മറ്റുള്ളവർക്ക് 1000 രൂപ. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലൈ 15. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
www.idbibank.in
ഇന്ത്യൻ ബാങ്ക്: 102
ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 102 ഒഴിവുണ്ട്. ഐടി, ക്രെഡിറ്റ്, റിലേഷൻഷിപ് മാനേജർ (എംഎസ്എംഇ), റിസ്ക്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
തസ്തികകളും ഒഴിവും
അസോസിയേറ്റ് മാനേജർ (സീനിയർ ഓഫീസർ)-29, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്-43, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്- 30. യോഗ്യത: ബിരുദം/ എൻജിനിയറിംഗ് ബിരുദം/ എംബിഎ/ സിഎ/സിഡബ്ല്യുഎ. അപേക്ഷകർക്ക് പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലൈ 14. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
www.indianbank.in