സി-ഡാക്കിൽ 677 പ്രോജക്ട് സ്റ്റാഫ്
Monday, October 13, 2025 4:49 PM IST
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിനു (CDAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സെന്ററുകളിൽ പ്രോജക്ട് സ്റ്റാഫ് ആകാൻ അവസരം. 677 ഒഴിവ്. തിരുവനന്തപുരത്ത് 52 ഒഴിവുണ്ട്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 20 വരെ.
മറ്റു സെന്ററുകളും ഒഴിവും: നോയിഡ173, ബംഗളൂരു110, ചെന്നൈ 105, പൂനെ99, മൊഹാലി31, ഹൈദരാബാദ് 65, ഗുവാഹത്തി 22, മുംബൈ12, കോൽക്കത്ത 6.
തിരുവനന്തപുരത്തെ അവസരങ്ങൾ, യോഗ്യത, പ്രായപരിധി: പ്രോജക്ട് അസിസ്റ്റന്റ്: എൻജിനീയറിംഗ് ഡിപ്ലോമ, 4 വർഷ പരിചയം; 35. പ്രോജക്ട് അസോസിയേറ്റ് (എക്സ്പീരിയൻസ്ഡ്): ബിടെക്, ഒരു വർഷ പരിചയം; 45.
പ്രോജക്ട് അസോസിയേറ്റ് (ഫ്രഷർ): ബിടെക്/എംഎസ്സി/എംസിഎ; 30. പ്രോജക്ട് എൻജിനിയർ (എക്സ്പീരിയൻസ്ഡ്): ബിഇ/ബിടെക്/എംടെക്/എംഎസ്സി/എംസിഎ; ഒരു വർഷ പരിചയം; 45.
പ്രോജക്ട് എൻജിനിയർ (ഫ്രഷർ): ബിഇ/ബിടെക്/എംഎ/എംടെക്/എംഎസ്സി/എംസിഎ; 30.
പ്രോജക്ട് മാനേജർ: ബിഇ/ബിടെക്/എംഇ/എംടെക്/എംഎസ്സി/എംസിഎ/പിഎച്ച്ഡി, വർഷ പരിചയം; 56. പ്രോജക്ട് ഓഫീസർ: എംബിഎ ഫിനാൻസ്/എംകോം/സിഎ ഇന്റർ/സിഎംഎ ഇന്റർ, 3 വർഷ പരിചയം; 50.
പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ്: ബികോമും 3 വർഷ പരിചയവും അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും 3 വർഷ പരിചയവും അല്ലെങ്കിൽ എംകോം; 35. പ്രോജക്ട് ടെക്നിഷൻ: ഐടിഐ (സിഒപിഎ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് മെക്കാനിക്കൽ), 3 വർഷ പരിചയം; 30.
സീനിയർ പ്രോജക്ട് എൻജിനിയർ: ബിഇ/ബിടെക്/എംഇ/എംടെക്/എംഎസ്സി/എംസിഎ/പിഎച്ച്ഡി, 4 വർഷ പരിചയം; 40.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.cdac.in