POWERGRID: 221 എൻജിനിയർ ട്രെയിനി
Monday, October 13, 2025 4:08 PM IST
കേന്ദ്ര സർക്കാർ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലും സബ്സിഡിയറിയായ സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലുമായി (CTUIL) എൻജിനിയർ ട്രെയിനിയുടെ 221 ഒഴിവ്. ഗേറ്റ് 2025 സ്കോർ മുഖേനയാണു തെരഞ്ഞെടുപ്പ്. 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്. യോഗ്യതയും വിജ്ഞാപനം സംബന്ധിച്ച മറ്റു വിശദാംശങ്ങളും www.powergrid.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.