കായികതാരങ്ങൾക്ക് വ്യോമസേനയിൽ അഗ്നിവീറാവാം
Thursday, August 22, 2024 11:39 AM IST
ഇന്ത്യൻ എയർഫോഴ്സിൽ അഗ്നിവീർ വായു (01/2025) തെരഞ്ഞെടുപ്പിന് കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
കായികയിനങ്ങൾ: അത്ലറ്റിക്സ്, ബോക്സിംഗ്, ക്രിക്കറ്റ്, സൈക്കിളിംഗ്, ഹാൻഡ്ബോൾ, ലോൺ ടെന്നീസ്, സ്വിമ്മിംഗ്/ ഡൈവിംഗ്, ഷൂട്ടിംഗ്, ബാസ്കറ്റ്ബോൾ, സൈക്കിൾപോളോ, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹോക്കി, സ്ക്വാഷ്, കബഡി, വോളിബോൾ, വാട്ടർപോളോ, റസ്ലിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്, വുഷു.
പ്രായം: 2004 ജനുവരി 2നും 2007 ജൂലായ് 2നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ). ശമ്പളം: നാലുവർഷത്തെ സർവീസിൽ ആദ്യവർഷം 30,000 രൂപ, രണ്ടാംവർഷം 33,000 രൂപ, മൂന്നാം വർഷം 36,000 രൂപ, അവസാനവർഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ ശമ്പളം.
ഇതിൽനിന്ന് ആദ്യവർഷം 9000 രൂപയും രണ്ടാംവർഷം 9900 രൂപയും മൂന്നാംവർഷം 10,950 രൂപയും അവസാ നവർഷം 12,000 രൂപയും കോർപസ് ഫണ്ടിലേക്ക് മാറ്റും. ഈ തുകയും സർക്കാർ അനുവദിക്കുന്ന തുല്യമായ തുകയും ചേർത്തുള്ള 10.04 ലക്ഷം രൂപ സേവാനിധി പാക്കേജ് വഴി സർവീസ് പൂർത്തിയാകുമ്പോൾ തിരികെ ലഭിക്കും.
യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു അല്ലെങ്കിൽ എൻജിനിയറിംഗ് ഡിപ്ലോമ/ വൊക്കേഷണൽ കോഴ്സസ്. കുറഞ്ഞത് 152 സെ.മീ. ഉയരമു ണ്ടായിരിക്കണം. പ്രായത്തിനും ഉയരത്തിനും ഒത്ത തൂക്കമുണ്ടായിരിക്കണം.
വിശദവിവരങ്ങൾ https://agnipathvayu. cdac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാം.