മലബാർ കാൻസർ സെന്റർ: 20 ഒഴിവ്
Friday, September 20, 2024 5:16 PM IST
തലശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിൽ 17 ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകൾ: ടെക്നിഷൻ (ന്യൂക്ലിയർ മെഡിസിൻ), പ്രഫസർ (മെഡിക്കൽ ബയോകെമിസ്ട്രി), സ്റ്റാഫ് നഴ്സ്, ബയോമെഡിക്കൽ ടെക്നിഷൻ, റെസിഡന്റ് സ്റ്റാഫ് നഴ്സ്, റെസിഡന്റ് ടെക്നിഷൻ ക്ലിനിക്കൽ ലാബ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ്, റെസിഡന്റ് ബയോമെഡിക്കൽ ടെക്നിഷൻ.
തലശേരി മലബാർ കാൻസർ സെന്ററിൽ കമ്യൂണിറ്റി ഹെൽത്ത്നഴ്സിംഗിൽ അസിസ്റ്റന്റ് പ്രഫസർ, അസിസ്റ്റന്റ് ലക്ചറർ തസ്തികകളിൽ 3 ഒഴിവ്. ഇന്റർവ്യൂ സെപ്റ്റംബർ 23നു നടക്കും.
തസ്തിക, യോഗ്യത, ശമ്പളം, പ്രായപരിധി: അസിസ്റ്റന്റ് പ്രഫസർ: എംഎസ്സി നഴ്സിംഗ്, 3 വർഷ പരിചയം; 55,000; 36. അസിസ്റ്റന്റ് ലക്ചറർ: ബിഎസ്സി/പോസ്റ്റ് ബിഎസ്സി നഴ്സിംഗ്; ഒരു വർഷ പരിചയം; 30,000; 36.
www.mcc.kerala.gov.in