55 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
Friday, October 11, 2024 2:48 PM IST
വിവിധ വകുപ്പുകളിലായി 55 തസ്തികയിലെ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 16 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 5 തസ്തികയിൽ തസ്തികമാറ്റം വഴിയും 2 തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 32 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 30.09.2024. അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: ഒക്ടോബർ 30 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പൊതുമരാമത്ത് (ആർക്കിടെക്ചറൽ വിഭാഗം) ആർക്കിടെക്ചറൽ അസിസ്റ്റന്റ്, ഹാൻടെക്സിൽ സെയിൽസ്മാൻ ഗ്രേഡ്2/സെയിൽസ് വുമൺ ഗ്രേഡ്2, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ, വ്യവസായ പരിശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ്),
നിയമ വകുപ്പിൽ (ഗവൺമെന്റ് സെക്രട്ടേറിയറ്റ്) അസിസ്റ്റന്റ് തമിഴ് ട്രാൻസ്ലേറ്റർ ഗ്രേഡ്2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിംഗ് ആൻഡ് ഗാർമെന്റ് മേക്കിംഗ് ട്രെയിനിംഗ് സെന്റർ, ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ്2, ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷൻ ഗ്രേഡ്2, ഹാർബർ എൻജിനിയറിംഗിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്3 (സിവിൽ)/ഓവർസിയർ ഗ്രേഡ് 3 (സിവിൽ), കയർഫെഡിൽ കെമിസ്റ്റ്, കേരള സെറാമിക്സ് ലിമിറ്റഡിൽ മൈൻസ് മേറ്റ്, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ ബ്ലാക്സ്മിത്ത് ഇൻസ്ട്രക്ടർ, ഹൈസ്കൂൾ ടീച്ചർ തുടങ്ങിയവ.
തസ്തികമാറ്റം വഴി: ജല അഥോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (സർവേയർ), കയർഫെഡിൽ കെമിസ്റ്റ്, ഹാൻടെക്സിൽ സെയിൽസ്മാൻ ഗ്രേഡ്2/സെയിൽസ് വുമൺ ഗ്രേഡ്2, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക് (വിമുക്തഭടന്മാർ) എന്നീ തസ്തികകളിൽ
പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്: ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്2, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്2 എന്നീ 2 തസ്തികയിൽ സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, ഇന്ത്യ റിസർവ് ബറ്റാലിയൻ (റെഗുലർ വിംഗ്) പോലീസ് കോൺസ്റ്റബിൾ, കെഎസ്എഫ്ഇയിൽ പ്യൂൺവാച്ച്മാൻ, വാട്ടർ അഥോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫീസർ തുടങ്ങിയവ.
വിശദാംശങ്ങൾക്കും അപേക്ഷ നൽകുന്നതിനും കേരള പിഎസ്സി വെബ്സൈറ്റ് സന്ദർശിക്കുക.
www.keralapsc.gov.in