ഐഒഎസ് പിന്തുണയുള്ള 50 മെഗാപിക്സല്‍ അള്‍ട്രാ സെന്‍സിംഗ് പ്രൈമറി കാമറ, 64 മെഗാപിക്സല്‍ 3x ടെലിഫോട്ടോ ലെന്‍സ്, 50 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ലെന്‍സ് എന്നിവ അടങ്ങുന്ന കാമറ യൂണിറ്റാണ് ഇതിലുള്ളത്.
സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32 മെഗാപിക്സലിന്റെ മുന്‍ കാമറയുമുണ്ട്. 100വാട്ട് വയര്‍ഡ് ചാര്‍ജിംഗും 50വാട്ട് വയര്‍ലെസ് ചാര്‍ജിംഗുമുള്ള 5,700എംഎച്ച് ബാറ്ററിയാണ് വിവോ എക്സ് ഫോള്‍ഡ് 3 പ്രോയിലുള്ളത്.
സെലസ്റ്റിയല്‍ ബ്ലാക്ക് നിറത്തിലാണ് ഫോണ്‍ ലഭ്യമാകുക. ഏറ്റവും കനം കുറഞ്ഞ ഫോള്‍ഡ് ഫോണെന്ന വിശേഷണത്തോടെ എത്തിയ എക്സ് ഫോള്‍ഡ് 3 പ്രോയ്ക്ക് 1,59,999 രൂപയാണ്. എന്നാല്‍, ലോഞ്ചിംഗ് ഓഫറായി പതിനായിരം രൂപയുടെ ഡിസ്കൗണ്ട് ആമസോണില്‍ ലഭിക്കും.
ഈ മാസം 12 മുതലാണ് ഫോണ്‍ ലഭ്യമാകുക. പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് വിവോ പ്രത്യേക ഓഫറും നല്‍കും. എച്ച്ഡിഎഫ്സി, എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 15,000 രൂപ ഡിസ്കൗണ്ടും ലഭിക്കും.
6,666 രൂപ വച്ച് അടക്കാവുന്ന 24 മാസത്തെ നോ കോസ്റ്റ് ഇഎംഐ പദ്ധതിയും വിവോ നല്‍കുന്നുണ്ട്.