5 ജി സ്മാർട്ട് സിറ്റി ട്രയൽസ്: വീയും എൽ ആൻഡ് ടിയും കൈകോർക്കുന്നു
5 ജി സ്മാർട്ട്   സിറ്റി ട്രയൽസ്:  വീയും എൽ ആൻഡ് ടിയും കൈകോർക്കുന്നു
Tuesday, October 19, 2021 7:47 AM IST
കൊ​ച്ചി : 5 ജി ​അ​ധി​ഷ്ഠി​ത സ്മാ​ർ​ട്ട് സി​റ്റി സം​വി​ധാ​ന​ങ്ങ​ളു​ടെ പൈ​ല​റ്റ് പ​ദ്ധ​തി​ക്കാ​യി മു​നി​ര ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളാ​യ വോ​ഡാ​ഫോ‌​ൺ ഐ​ഡി​യ വീ​യും എ​ൽ ആ​ൻ​ഡ് ടി​യു​ടെ സ്മാ​ർ​ട്ട് വേ​ൾ​ഡ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ബി​സി​ന​സും ത​മ്മി​ൽ സ​ഹ​ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യി.

സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 5 ജി ​സ്പെ​ക്ട്ര​ത്തി​ൽ നി​ന്നു വ​രു​ന്ന 5 ജി ​ട്ര​യ​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് 5 ജി ​അ​ധി​ഷ്ഠി​ത സ്മാ​ര്ട്ട് സി​റ്റി സം​വി​ധാ​ന​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഈ ​പൈ​ല​റ്റ് പ​ദ്ധ​തി.

ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ്, എ​ൽ ആ​ൻ​ഡ് ടി ​സ്മാ​ര്ട്ട് സി​റ്റി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മി​ത ബു​ദ്ധി വീ​ഡി​യോ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ൾ, സു​ര​ക്ഷ​യും മ​റ്റു സ്മാ​ര്ട്ട് സം​വി​ധാ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ അ​ട​ങ്ങി​യ പൈ​ല​റ്റ് പ​ദ്ധ​തി​ക്കാ​യാ​ണ് പൂ​നെ​യി​ൽ ഇ​രു ക​മ്പ​നി​ക​ളും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​ക.

സ്ഥാ​യി​യാ​യ സ്മാ​ർ​ട്ട് സി​റ്റി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​നം ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളാ​ണെ​ന്ന് 5 ജി ​ട്ര​യ​ലി​നേ​യും സ​ഹ​ക​ര​ണ​ത്തേ​യും കു​റി​ച്ചു പ്ര​തി​ക​രി​ക്ക​വെ വോ​ഡ​ഫോ​ണ് ഐ​ഡി​യ എ​ന്‍റ​ർ​പ്രൈ​സ​സ് ബി​സി​ന​സ് ഓ​ഫി​സ​ർ അ​ഭി​ജി​ത്ത് കി​ഷോ​ര് പ​റ​ഞ്ഞു.


ന​ഗ​ര വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നു​ള്ള പു​തി​യ അ​വ​സ​ര​മാ​ണ് 5 ജി ​സാ​ങ്കേ​തി​ക​വി​ദ്യ ല​ഭ്യ​മാ​ക്കു​ന്ന​ത്. 5 ജി ​അ​ധി​ഷ്ഠി​ത സ്മാ​ർ​ട്ട് സി​റ്റി സം​വി​ധാ​ന​ങ്ങ​ൾ പ​രീ​ക്ഷി​ക്കാ​നാ​യി എ​ൽ ആ​ൻ​ഡ് ടി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നു വീ​യ്ക്ക് സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ക​സി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ലോ​ക​ത്ത് സ്മാ​ര്ട്ട് സം​വി​ധാ​ന​ങ്ങ​ൾ​ക്ക് വ​ൻ തോ​തി​ൽ ആ​വ​ശ്യം വ​ർ​ധി​ക്കു​മെ​ന്നാ​ണ് ത​ങ്ങ​ൾ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് ഇ​തേ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്ക​വെ എ​ൽ ആ​ൻ​ഡ് ടി ​ഡി​ഫ​ൻ​സ് ആ​ൻ​ഡ് സ്മാ​ര്ട്ട് ടെ​ക്നോ​ള​ജീ​സ് സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്റും ഡ​യ​റ​ക്ട​റു​മാ​യ ജെ.​ഡി. പാ​ട്ടീ​ല് പ​റ​ഞ്ഞു.

വ​ർ​ധി​പ്പി​ച്ച മൊ​ബൈ​ൽ ബാ​ൻ​ഡ് വി​ഡ്ത്ത്, അ​ൾ​ട്ര റി​യ​ല​ബി​ൽ ലോ ​ലാ​റ്റെ​ൻ​സി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, മ​ൾ​ട്ടി അ​ക്സ​സ് എ​ഡ്ജ് കം​പ്യൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​വ​യെ​ല്ലാം 5 ജി ​സേ​വ​ന​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​ക്കാ​നാ​ണ് ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

വീ​യു​ടെ 5 ജി ​നെ​റ്റ് വ​ർ​ക്ക് ട്ര​യ​ൽ ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യി ടെ​ല​കോം വ​കു​പ്പ് എം​എം വേ​വ് ബാ​ൻ​ഡി​ൽ 26 ജി​ഗാ​ഹെ​ർ​ട്സ്, 3.5 ജി​ഗാ​ഹെ​ർ​ട്ക് സ്പെ​ക്ട്ര​ങ്ങ​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.