ടിക്കില്‍ പുതിയ സവിശേഷതകളുമായി ട്വിറ്റര്‍; ലോഞ്ചിംഗ് ഡിസംബര്‍ രണ്ടിന്
ടിക്കില്‍ പുതിയ സവിശേഷതകളുമായി ട്വിറ്റര്‍; ലോഞ്ചിംഗ് ഡിസംബര്‍ രണ്ടിന്
Saturday, November 26, 2022 3:04 PM IST
തങ്ങളുടെ പ്രധാന സവിശേഷതകളിലൊന്നായ വെരിഫിക്കേഷന്‍ സംവിധാനത്തില്‍ പുതുമകളൊരുക്കി ലോഞ്ചിംഗ് നടത്താനൊരുങ്ങി ട്വിറ്റര്‍. വെരിഫൈഡ് ടിക്കുകളില്‍ പുതിയ കളര്‍ കോഡിംഗ് സംവിധാനവുമായി അടുത്ത മാസം രണ്ടിനാണ് ലോഞ്ചിംഗ്.

പുതിയ സംവിധാനപ്രകാരം കമ്പനികള്‍ക്ക് സ്വര്‍ണ നിറവും(ഗോള്‍ഡന്‍) സര്‍ക്കാരിന് ചാര നിറവും ( ഗ്രേ) സെലിബ്രിറ്റികൾക്കും പ്രമുഖര്‍ക്കും നീലയുമാണ് അനുവദിക്കുക.

വെരിഫിക്കേഷന് ശേഷം യഥാര്‍ഥ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ സൗജന്യമായി നല്‍കുന്ന ഒരു ബാഡ്ജായിരുന്നു വെരിഫൈഡ് ബാഡ്ജ്. ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് ശേഷം എട്ട് ഡോളര്‍ അടയ്ക്കുന്ന ആര്‍ക്കും ട്വിറ്റര്‍ ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ നല്‍കാന്‍ തുടങ്ങി.

ഇതോടെ വ്യാജ വെരിഫൈഡ് അക്കൗണ്ടുകള്‍ വര്‍ധിച്ചു. തുടര്‍ന്ന് വെരിഫൈഡ് ബാഡ്ജ് നല്‍കാനുള്ള തീരുമാനം ട്വിറ്റര്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.