വാട്സ്ആപ്പ് കോളിംഗിലെ കിടിലന്‍ മാറ്റങ്ങളുടെ വിശേഷമറിഞ്ഞോ?
Tuesday, June 18, 2024 1:34 PM IST
വാട്സ്ആപ്പ് കോളിംഗ് സൗകര്യം അവതരിപ്പിച്ചിട്ട് പത്തുവര്ഷമാകാന് പോകുന്നു. വീഡിയോ, ഗ്രൂപ്പ് കോളിംഗ് അടക്കം നിരവധി മാറ്റങ്ങളാണ് വാട്സ്ആപ്പ് കോളിംഗ് ആപ്പില്‍ വരുത്തിയത്.
ഇപ്പോഴിതാ വാട്സ്ആപ്പ് കോളിംഗില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. വാട്സ്ആപ്പിന്റെ മൊബൈല്‍ ഡെസ്ക് ടോപ്പ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്ഡേറ്റുകളാണ് അവതരിപ്പിച്ചത്.
മൊബൈല്‍ ഫോണില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളില്‍ 32 പേര്‍ക്ക് പങ്കെടുക്കാമായിരുന്നു. എന്നാല്‍ ഡെസ്ക് ടോപ്പ് ആപ്പില്‍ വിന്‍ഡോസില്‍ 16 പേരെയും മാക്ക് ഒഎസില്‍ 18 പേരെയുമാണ് അനുവദിച്ചിരുന്നത്.
ഇപ്പോഴിതാ ഒരേ സമയം കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാനാവും. ഇനിമുതല്‍ ഡെസ്ക് ടോപ്പ് ആപ്പില്‍ 32 പേര്‍ക്ക് ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാം. ഗൂഗിള്‍ മീറ്റ് ആപ്പിലുള്ളതുപോലെ ശബ്ദത്തോടു കൂടി സ്ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവും പുതിയ അപ്ഡേഷനിലുണ്ട്.
വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാനും വീഡിയോകള്‍ ആസ്വദിക്കാനും ഇതുവഴി സാധിക്കും. ഗ്രൂപ്പ് വീഡിയോ കോളില്‍ സംസാരിക്കുന്ന ആളുടെ വിന്‍ഡോ സ്ക്രീനില്‍ ആദ്യം കാണുന്ന സ്പീക്കര്‍ സ്പോട്ട് ലൈറ്റ് എന്ന അപ്ഡേഷന് വാട്സ്ആപ്പ് അവതരിപ്പിച്ച മറ്റൊരു അപ്ഡേഷനാണ്.
വീഡിയോ കോളില്‍ സംസാരിക്കുന്ന ആള് ആരാണെന്ന് തിരിച്ചറിയാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കഴിയുന്ന ഫീച്ചറാണിത്.