x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു, ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു; സൈ​ബ​ർ ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ച് ഓ​സ്ട്രി​യ 

വെബ് ഡെസ്ക്
Published: November 21, 2026 07:40 AM IST | Updated: November 21, 2026 07:40 AM IST

വി​യ​ന്ന: വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യും ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യും ഓ​സ്ട്രി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. സൈ​ബ​ർ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഭേ​ദി​ച്ച് ക​ട​ന്നു​ക​യ​റി​യ​ത് ആ​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ര്യം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ന​വം​ബ​ർ 12നും 13​നും ഇ​ട​യി​ലാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റി​ൽ അ​ന​ധി​കൃ​ത ക​ട​ന്നു​ക​യ​റ്റം ഉ​ണ്ടാ​യ​തെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ മൈ​ക്രോ​സോ​ഫ്റ്റ് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട സ​മ​യ​ത്താ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ന​വം​ബ​ർ 13ന് ​ഹാ​ക്കിം​ഗ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും ഉ​ട​ൻ അ​ത് ത​ട​ഞ്ഞ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​റ​ത്തു​നി​ന്നു​ള്ള ഒ​രു സേ​വ​ന​ദാ​താ​വ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന വെ​ബ്‌​സൈ​റ്റി​ലാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വി​ദ​ഗ്ധ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​സ്ഥാ​ന​ത്തും വി​ദേ​ശ​ത്തു​ള്ള ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ പേ​രു​ക​ളും ഔ​ദ്യോ​ഗി​ക കോ​ൺ​ടാ​ക്റ്റ് വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ രേ​ഖ​ക​ൾ ഹാ​ക്ക​ർ​മാ​ർ പ​രി​ശോ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന​തി​നെ​ക്കു​റി​ച്ച് മ​ന്ത്രാ​ല​യം സൂ​ച​ന​ക​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല.

Tags : cyber attack Website hacked employee data leaked Austria Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up