അനിതയ്ക്കും കുടുംബത്തിനും വീടു നൽകി
1574363
Wednesday, July 9, 2025 7:10 AM IST
നെടുമങ്ങാട്: കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട വെളിയന്നൂർ കുറുങ്കള്ളൂർ സുബി ഭവനിൽ അനിതയ്ക്കും കുടുംബത്തിനും സിപിഎം വെള്ളനാട് ലോക്കൽ കമ്മിറ്റി വീട് നിർമിച്ചു നൽകി. കുറുങ്കള്ളൂർ ജം ഗ്ഷനിൽ നടന്ന താക്കോൽ കൈമാറൽ ചടങ്ങ് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎ അനിതയ്ക്ക് താക്കോൽ നൽകി ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി കെ. വിജയകുമാർ അധ്യക്ഷനായി. ജി. സ്റ്റീഫൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ്. സുനിൽകുമാർ, വിളപ്പിൽ ഏരിയ സെക്രട്ടറി ആർ.പി. ശിവജി, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എസ്. ശോഭൻ കുമാർ, എം. രാജേന്ദ്രൻ, കെ. ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി, ഗോപു, എം.എസ്. ഉദയകുമാർ എന്നിവർ സംസാരിച്ചു.
രണ്ടു മുറി, ഒരു ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടെ 600 സ്ക്വയർ ഫീറ്റിലാണ് അനിതയ്ക്ക് തണൽവീടൊരുക്കിയത്.