ഗവർണർ സംയമനം പാലിക്കണം: കെ. ആനന്ദകുമാർ
1574358
Wednesday, July 9, 2025 6:54 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാനുള്ള ശ്രമങ്ങളിൽ നിന്നും പിന്തിരിഞ്ഞ്, സംയമനം പാലിക്കാൻ കേരള ഗവർണർ തയാറാകണമെന്നു കേരളാ കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
തന്റെ സാന്നിധ്യമുള്ളിടത്തെല്ലാം കാവിക്കൊടി വേണമെന്ന വാശിയാണ് ഗവർണർക്ക്. രാഷ്ട്രീയ-മത പ്രചാരണത്തിനു രാജ്ഭവൻ വേദിയാക്കി കേരളത്തിൽ നിലനിന്നുവരുന്ന മതസൗഹാർദം തകർക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഭരണഘടനാതീത ശക്തിയാണ് ഗവർണർ സ്ഥാനമെന്ന മിഥ്യാധാരണ കൈവെടിയണം.
കേരളത്തിൽ പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന സംവിധാനങ്ങളോട് പൊരുത്തപ്പെടാൻ ഗവർണർ തയാറാകണം. വിദ്യാഭ്യാസ മേഖലയെ സംഘർഷഭരിതമാക്കി തന്റെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമം ഗവർണർ ഉപേക്ഷിക്കണമെന്ന് ആനന്ദകുമാർ ആവശ്യപ്പെട്ടു.