മൺസൂൺ യാത്രകളുമായി കെഎസ്ആർടിസി
1574355
Wednesday, July 9, 2025 6:53 AM IST
നേമം: കെഎസ്ആർടിസി ബജറ്റ് സെൽ പാപ്പനംകോടിന്റെ മൺസൂൺ യാത്ര "റിസോർട്ട് ടുറിസം' പാക്കേജിൽ 11 ന് അഗളി യിലെ ഫോർസ്റ്റാർ റിസോർട്ട് ആയ ഓക്സി വാലി റിസോർട്ടും സൈലന്റ് വാലിയും കാഞ്ഞിരപ്പുഴ ഡാമും സന്ദർശിക്കുന്നു.
കർക്കടമാസത്തിൽ കോട്ടയം നാലമ്പല ദർശനം, തൃശൂർ നാലമ്പല ദർശനം, ആറന്മുള വള്ളസദ്യ എന്നിവ ചേർന്നുള്ള പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, ഇല്ലിക്കൽ കല്ല്, ഇലവീഴാപുഞ്ചിറ, പരസ്പർ ബോട്ടിംഗ്, കാപ്പിൽ ബീച്ച് തുടങ്ങിയവയാണ് ഈ മാസത്തെ പ്രധാന യാത്രകൾ. വിവരങ്ങൾക്ക് 94952925 99, 9946442214.