അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
1574230
Wednesday, July 9, 2025 12:29 AM IST
വിഴിഞ്ഞം : വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു. കോട്ടുകാൽപുത്തളം സ്വദേശി അപ്പുവിന്റെ മകൻ സന്തോഷ് (43) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ അബോധാവസ്ഥയിൽ കണ്ട സന്തോഷിനെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പ്രഭ. രണ്ട് മക്കളുണ്ട്. വിഴിഞ്ഞം പോലീസ് മേൽനടപടി സ്വീകരിച്ചു.