പേ​രൂ​ര്‍​ക്ക​ട: വ​യ​ലി​ക്ക​ട-​മു​ട്ട​ട റോ​ഡി​ല്‍ വ​യ​ലി​ക്ക​ട പാ​ല​ത്തി​നു സ​മീ​പം പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു. മു​മ്പ് പ​ബ്ലി​ക് ടാ​പ്പ് സ്ഥി​തി​ചെ​യ്തി​രു​ന്ന സ്ഥ​ല​ത്താ​ണ് ടാ​റി​നു മു​ക​ളി​ലൂ​ടെ ജ​ലം ഒ​ഴു​കു​ന്ന​ത്. പ​ബ്ലി​ക് ടാ​പ്പ് കു​റ​ച്ചു​നാ​ള്‍ മു​മ്പ് ഡി​സ്‌​ക​ണ​ക്ട് ചെ​യ്തി​രു​ന്നു. ഈ ​ഭാ​ഗ​ത്തു​ണ്ടാ​യ ചോ​ര്‍​ച്ച​യാ​ണോ​യെന്നു സം​ശ​യ​മു​ണ്ട്.

വ​യ​ലി​ക്ക​ട റോ​ഡി​ലൂ​ടെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​ത്രം ജ​ലം കൊ​ണ്ടു​പോ​കു​ന്ന പ്രി​മോ പൈ​പ്പും മ​റ്റൊ​രു പ്രി​മോ പൈ​പ്പും എ​സി പൈ​പ്പും പിവിസി പൈ​പ്പു​ക​ളും ഉ​ള്‍​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. റോ​ഡ് കു​ഴി​ച്ചാ​ല്‍ മാ​ത്ര​മേ ഏ​തു പൈ​പ്പാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​കൂ. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ ജ​ല​മാ​ണ് റോ​ഡി​ലൂ​ടെ ഒ​ഴു​കി വ​യ​ലി​ക്ക​ട തോ​ട്ടി​ല്‍ വ​ന്നു​ചേ​രു​ന്ന​ത്.