ലഹരി വിമുക്ത പദയാത്ര നടത്തി
1574368
Wednesday, July 9, 2025 7:10 AM IST
പാറശാല: 'നമുക്ക് ലഹരിയില്‍ നിന്നും മുക്തരാകാം എന്ന സന്ദേശവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര മുതല്‍ പാറശാല വരെ ലഹരി വിമുക്ത പദയാത്ര സംഘടിപ്പിച്ചു.
നെയ്യാറ്റിന്‍കരയില്‍ ആരംഭിച്ച പദയാത്ര തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. ഷിബു ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കര എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ പ്രശാന്തും പി. ഷിബുവും ചേർന്ന് ഉദിയന്‍കുളങ്ങര മേജര്‍ രവി ട്രെയിനിംഗ് അക്കാദമി ഡയറക്ടര്‍ രതീഷ് കുമാറിനു ദീപശിഖ കൈമാറി.
യാത്രയുടെ ക്യാപ്റ്റന്മാരായി പാറശാല മുന്‍ എംഎല്‍എ ടി. ജോര്‍ജ്, കേരള നാടാര്‍ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. ലോറന്‍സ്, ശ്രീനാരായണ ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പിരാകോട് കെ. രാമചന്ദ്രന്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം മഞ്ചവിളകാം കാര്ത്തികേയന്, കാരോട് പഞ്ചായത്ത് പ്രസിഡന്റ് സി.എ. ജോസ്,
ചെങ്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അജിത് കുമാര്‍, ചെങ്കവിള ഹെല്‍ത്ത് ഹെയര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ അജന്ത എസ്.റ്റൈറ്റസ്, ഗാന്ധി മിത്ര മണ്ഡലം ചെയര്മാന് അഡ്വ. ബി. ജയചന്ദ്രന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി.