തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ പച്ചക്കറിത്തോട്ടം
1574365
Wednesday, July 9, 2025 7:10 AM IST
മെഡിക്കല്‍കോളജ്: ഭക്ഷ്യഭദ്രത ലക്ഷ്യമിട്ടുകൊണ്ട് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു. ഉള്ളൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ മൂന്നേക്കര്‍ സ്ഥലത്തു പൂപ്പാടവും പച്ചക്കറിത്തോട്ടവും ഒരുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എംഎല്.എ ജെണ്ടുമല്ലിയുടെ തൈകള്‍ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. വിവിധ വര്‍ണങ്ങളിലുള്ള ജെണ്ടുമല്ലിയും വാടാമല്ലിയും കൂടാതെ പച്ചക്കറി തൈകളായ വെണ്ട, ചീര, തക്കാളി, മുളക്, വഴുതിന, വെള്ളരി, പയര്‍ എന്നിവയും കൃഷിസ്ഥലത്തു നട്ടുപിടിപ്പിച്ചു. വരുന്ന ഓണത്തിന് എട്ടു മെട്രിക് ടണ്‍ പച്ചക്കി എന്‍ജിനീയറിംഗ് കോളജിലെ കൃഷിഭൂമിയില്‍ നിന്നു വിളയിച്ചെടുക്കാനാകുമെന്നാണു പ്രതീക്ഷ.
നടീല്‍ ഉത്സവം ആഘോഷമാക്കിക്കൊണ്ട് വിദ്യാര്‍ഥികളും രംഗത്തുണ്ടായിരുന്നു. കൃഷി ഓഫീസര്‍ സി. സൊപ്ന, കൃഷി ഉദ്യോഗസ്ഥര്‍, എന്ജിനീറിംഗ് കോളജ് അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.