സെന്റ് റോച്ച് ഹൈസ്കൂൾ ശതാബ്ദി സമാപനം
1574349
Wednesday, July 9, 2025 6:53 AM IST
തിരുവനന്തപുരം: വലിയ തോപ്പ് സെന്റ് റോച്ച് ഹൈസ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഈ മാസം 11-ന് വൈകുന്നേരം 4.30ന് സ്കൂൾ അങ്കണത്തിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ശതാബ്ദി സുവനീർ ഡോ. ശശി തരൂർ എംപി പ്രകാശനം ചെയ്യും. ആന്റണി രാജു എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
സ്കൂൾ പ്രിൻസിപ്പൽ സിന്ധു ഇന്നസന്റ് പുതിയ ലോഗോ പുറത്തിറക്കും. നവകേരളം കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്്, കായിക, യുവജന ക്ഷേമ ഡയറക്ടർ പി. വിഷ്ണുരാജ്, സ്കൾ മാനേജർ അന്നമ്മ ആന്റണി,
ഇന്ത്യ ഡെലിഗേറ്റ് ലീഡർഷിപ്പ് നേതാക്കളായ എസ്. മേരി സോസെഫ, ഡൊമിനിക് മേരി, തോപ്പ് സെന്റ് ആൻസ് പള്ളി വികാരി ഫാ. ക്രിസ്റ്റൽ റൊസാരിയോ തുടങ്ങിയവർ പങ്കെടുക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.