നേ​മം: പാ​പ്പ​നം​കോട്ടെ സി​എ​സ്‌​ഐ​ആ​ര്‍- നി​സ്റ്റ് കോ​മ്പൗ​ണ്ടി​ൽ ര​ണ്ട് പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. നി​സ്റ്റി​ലെ താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​രി ഷം​ല​യ്ക്കും പാ​ലോ​ട് ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നി​ല്‍ നി​ന്നും നി​സ്റ്റി​ലെ​ത്തി​യ ഒ​രാ​ള്‍​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​യാ​ളു​ടെ കാ​ലി​ലെ മാം​സം ക​ടി​ച്ച പ​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​ടി​ച്ച ശേ​ഷം നാ​യ പു​റ​ത്തേ​യ്ക്ക് ഓ​ടി മ​റ്റ് പ​ട്ടി​ക​ളെ​യും ക​ടി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു. ന​ഗ​രസ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ട്ടി​യെ പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​രി​ക്കേ​റ്റ​വ​ര്‍ മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ന​ഗ​ര സ​ഭ​യു​ടെ നേ​മം മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്.