വി​ഴി​ഞ്ഞം : കി​ണ​റി​നു​ള്ളി​ൽ അ​കപ്പെ​ട്ടു മൂ​ന്നു ദി​വ​സം നീ​ണ്ട പ്രാ​ർ​ഥ​ന​ക​ളും വി​ഫ​ല​മാ​ക്കി വി​ഴി​ഞ്ഞം മു​ക്കോ​ല സ്വ​ദേ​ശി മ​ഹാ​രാ​ജ​ൻ വി​ട പ​റ​ഞ്ഞി​ട്ട് ര​ണ്ട് വ​ർ​ഷം. ജ​പ്തി​ഭീ​ഷ​ണി വി​ട്ടൊ​ഴി​യാ​തെ കു​ടും​ബം.

ഭാ​ര്യ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​യി​രു​ന്ന മ​ഹാ​രാ​ജ​ൻ‌റെ മ​ര​ണ​ത്തോ​ടെ അ​നാ​ഥ​മാ​യ കു​ടും​ബ​ത്തി​ന്‍റെ ക​ടം എ​ഴു​തിത്ത​ള്ളു​മെ​ന്നു ര​ണ്ടു വ​ർ​ഷം മു​ൻ​പ് അ​ധി​കൃ​ത​ർ ന​ൽ​കി​യ വാ​ഗ്ദാ​നം ഇ​തു​വ​രെ​യും ന​ട​പ്പാ​യി​ല്ല. ബാ​ങ്ക് ജ​പ്തി​ന​ട​പ​ടി ക്കൊ​രു​ങ്ങു​ന്ന​താ​യി വീ​ട്ടു​കാ​ർ.

2023 ജൂ​ലൈ എ​ട്ടി​നാ​ണ് വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ 90 അ​ടി താ​ഴ്ച​യു​ള്ള കി​ണ​ർ വൃ​ത്തി​ക്കി റിങ്ങുകൾ സ്ഥാ​പി​ക്കു​ന്ന​തിനു മ​ഹാ​രാ​ജ​ൻ ഉ​ൾ​പ്പെ​ട്ട സം​ഘം എ​ത്തി​യ​ത്. കി​ണ​റി​നു​ള്ളി​ൽ നിന്നു പ​ണി​യെ​ടു​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളു​ടെ മേ​ൽ മു​ക​ളി​ൽനി​ന്നു മ​ണ്ണി​ടി​ഞ്ഞു വീ​ണു.

പ​കു​തി​യോ​ളം മൂ​ടി​യ കി​ണ​റി​ന​ടി​യി​ൽ അ​ക​പ്പെ​ട്ട വെ​ങ്ങാ​നൂ​ർ ​നെ​ല്ലി​യ​റ​ത്ത​ല സ്വ​ദേ​ശി​ മ​ഹാ​രാ​ജ​നെ പു​റ​ത്തെ​ടു​ക്കാ​ൻ മൂ​ന്നു രാ​വും പ​ക​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ക്ഷീ​ണം പ​രി​ശ്ര​മി​ക്കേ​ണ്ടി​വ​ന്നു. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ കി​ണ​ർ ദു​ര​ന്ത​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി​രു​ന്നു അ​ന്ന് ജ​നം ക​ണ്ട​ത്.

ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണസേ​ന​യും നാ​ട്ടു​കാ​രും ഉ​റ​ക്ക​മി​ല്ലാ​തെ ന​ട​ത്തി​യ ക​ഠി​ന പ​രി​ശ്ര​മ​ത്തി​നെ​ടു​വി​ലാ​ണ് മ​ഹാ​രാ​ജന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​രം വീ​ണ്ടെ​ടു​ക്കാ​നാ​യ​ത്. നി​ർ​ധ​ന കു​ടും​ബ​ത്തി​നു കൈ​ത്താ​ങ്ങാ​യി ക​ട​മെ​ടു​ത്ത​വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​ത​ട​ക്ക​മു​ള്ള വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​ അ​ധി​കൃ​ത​ർ മ​ട​ങ്ങി​യെ​ങ്കി​ലും ഇതുവരെ ഒ​ന്നും ന​ട​ന്നി​ല്ല.

വീ​ടു നി​ർ​മാ​ണ​ത്തിനാ​യി എ​ടു​ത്ത ര​ണ്ട് ല​ക്ഷ​ത്തി​ന്‍റെ വാ​യ്‌​പ തു​ക​യും പ​ലി​ശ​യ​ട​ക്കം ഇ​ര​ട്ടി​യാ​യ തുകയും അ​ട​യ്ക്ക​ണ​മെ​ന്നു സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശം വ​ന്ന​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണു മ​ഹാ​രാ​ജ​ന്‍റെ ഭാ​ര്യ​യും പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം. സ​ർ​ക്കാ​രി​ൽനി​ന്നും അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നൊ​പ്പം സ്വ​കാ​ര്യ സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വത്തി​ൽ കി​ട​പ്പാ​ട​ത്തി​ന്‍റെ ശേ​ഷി​ച്ച പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു ന​ൽ​കി​യ​തു മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം.

എ​ന്നാ​ൽ വാ​യ്‌​പ തു​ക തി ​രി​കെ അ​ട​ക്കു​ന്ന​തു ഒ​ഴി​വാക്കു​ന്ന​തു സം​ബ​ന്ധി​ച്ചു സ​ർക്കാ​രി​ൽ നി​ന്നു തീ​രു​മാ​നം വേ​ണ​മെ​ന്നും ബാ​ങ്കി​നു സ്വ ​ന്തം നി​ല​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നും വെ​ങ്ങാ​നൂ​ർ സ​ർ​വീ​സ് സ​ഹക​ര​ണ ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ങ്കി​ലും ഭ​ര​ണ​സമി​തി തീ​രു​മാ​ന​മെ​ടു​ത്തു പ​ലി​ശ ഇ​ന​ത്തി​ൽ ഇ​ള​വു​ക​ൾ ന​ൽ​കി.