ഹരിതകർമ സേനാംഗങ്ങൾ ഇനി വാഹനമോടിച്ചെത്തും
1263519
Tuesday, January 31, 2023 12:04 AM IST
മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സ്കിൽ പരിശീലനത്തിലൂടെ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച ഹരിത കർമ സേനാംഗങ്ങളുടെ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ജില്ലാ കോ-ഓഡിനേറ്റർ ജാഫർ കക്കൂത്ത് നിർവഹിച്ചു.
ജില്ലാ മിഷൻ ഹാളിൽ നടന്ന, ഡ്രൈവിംഗ് ലൈസൻസ് നേടിയ അംഗങ്ങളുടെ സംഗമത്തിൽ വിവിധ പഞ്ചായത്തുകളിൽ നിന്നും നഗരസഭകളിൽ നിന്നും ലൈസൻസ് നേടിയ സേനാംഗങ്ങൾ പങ്കെടുത്തു. അതത് തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന വാഹനങ്ങളിലാണ് ഹരിതകർമ സേനാംഗങ്ങൾ മാലിന്യം ശേഖരിക്കുന്നത്.
ഇനി ഈ വാഹനങ്ങളുടെ വളയം പിടിക്കുന്നതിനു ഇവർ തന്നെയായിരിക്കും. ജില്ലാ മിഷൻ ഹാൾ പരിസരത്ത് നടന്ന ചടങ്ങിൽ കുടുംബശ്രീ മിഷൻ ഉദ്യോഗസ്ഥർ, ഡ്രൈവിംഗ് പരിശീലകർ എന്നിവർ പങ്കെടുത്തു.