ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ മു​ന്നി​ൽ
Thursday, September 28, 2023 1:41 AM IST
അ​ങ്ങാ​ടി​പ്പു​റം: മ​ങ്ക​ട ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ലെ ആ​ദ്യ​ദി​വ​സം 24 മ​ത്സ​ര ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 5 സ്വ​ർ​ണ​വും 7 വെ​ള്ളി​യും 5 വെ​ങ്ക​ല​വും നേ​ടി 51 പോ​യി​ന്‍റോ​ടെ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാ​മ​ത്.

3 സ്വ​ർ​ണ​വും 2 വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി 22 പോ​യി​ന്‍റു​മാ​യി മ​ങ്ക​ട പ​ള്ളി​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാ​മ​തും 3 സ്വ​ർ​ണ​വും 3 വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി 18 പോ​യി​ന്‍റോ​ടെ ടി​എ​സ്എ​സ് വ​ട​ക്കാ​ങ്ങ​ര മൂ​ന്നാ​മ​തു​മെ​ത്തി.

ഇ​ന്ന​ലെ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്താ​ണ് മ​ത്സ​രം ന​ട​ന്ന​ത്. നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി മ​ങ്ക​ട പ​ള്ളി​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് മ​ത്സ​ര​ങ്ങ​ൾ തു​ട​രും. നാ​ളെ രാ​വി​ലെ 9.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ കാ​യി​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.