മൗലാന കോളജ് ഓഫ് ഫാർമസിയിൽ ബിരുദദാനം സംഘടിപ്പിച്ചു
1459926
Wednesday, October 9, 2024 7:05 AM IST
പെരിന്തൽമണ്ണ: മൗലാന കോളജ് ഓഫ് ഫാർമസിയിൽ ബി ഫാം വിദ്യാർഥികളുടെ ബിരുദദാനം സംഘടിപ്പിച്ചു. കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗവേഷണ സാധ്യതകൾ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണമെന്നും സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്ന തലമുറയായി വളർന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. കെ. പി. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മൗലാന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ വി. എം. സെയ്ദ് മുഹമ്മദ്, ചീഫ് ഓപറേറ്റിങ് ഓഫീസർ രാംദാസ്, മൗലാന കോളജ് അഡ്മിനിസ്ട്രേറ്റർ ചന്ദ്രശേഖരൻ, വൈസ് പ്രിൻസിപ്പൽ ഡോ. പി. പി. നസീഫ്, ഡോ. സി. മുഹാസ് , ഡോ. സുജിത് തോമസ്, ഡോ. യു.കെ. ഇൽയാസ് എന്നിവർ സംസാരിച്ചു. ബി ഫാം പരീക്ഷയിൽ യാഥാക്രമം ഒന്നും രണ്ടും റാങ്ക് നേടിയ ആദില, ഫാത്തിമ ഫർഹാന എന്നിവർക്ക് ഗോൾഡ് മെഡൽ വിതരണം ചെയ്തു.