പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തും: മന്ത്രി റിയാസ്
1584914
Tuesday, August 19, 2025 7:43 AM IST
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തുന്നതിനു സാമ്പത്തിക പരിമിതികള്‍ക്കകത്തുനിന്ന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മ്രന്തി പി.എ. മുഹമ്മദ് റിയാസ്.
മലബാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ കുതിച്ചുകയറ്റമുണ്ടായതായും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി ആന്‍ഡ് സെന്റര്‍ ഫോര്‍ പ്രഫഷണല്‍ എഡ്യുക്കേഷന്റെ ഓഫീസും ഓഡിറ്റോറിയവും എരഞ്ഞിപ്പാലം ശാസ്ത്രിനഗര്‍ ബില്‍ഡിംഗില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ 2021-ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കോവിഡ് രൂക്ഷമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ആളുകള്‍ക്ക് മടിയായിരുന്നു. വിദേശ വിനോദ സഞ്ചാരികളില്‍ ആറു ശതമാനം പേര് മാത്രമാണ് കേരളത്തിലേക്ക് വന്നിരുന്നത്. ഇവിടെ ടൂറിസം കേന്ദ്രങ്ങള്‍ ഇല്ലത്തതുകൊണ്ടല്ല വിനോദ സഞ്ചാരികള്‍ കുറഞ്ഞത്.
സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചു. യാത്രാസൗകര്യം, താമസ സൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ കുറവുണ്ടെന്ന് കണ്ടെത്തി. ദേശീയപാതകള്‍ വികസിപ്പിച്ചും പാലങ്ങളും റോഡുകളും നിര്‍മിച്ചും സര്‍ക്കാര്‍ അടിസ്ഥാന സൗകര്യമെരുക്കി. ഇതോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി അദ്ദേഹം പറഞ്ഞു.
മലബാറിലേക്ക് ടൂറിസ്റ്റകുള് കൂടുതല്‍ വന്നാല്‍ അതിന്റെ ഗുണം സംസ്ഥാനത്തിനാണ്. ചാമ്പ്യന്‍സ് സ്പോര്‍ട്സ് ലീഗടക്കം സംഘടിപ്പിച്ചത് മലബാറിലെ ടൂറിസം വികസനം ലക്ഷ്യമിട്ടാണ്. വയനാട് ഇപ്പോള്‍ തന്നെ ടൂറിസ്റ്റ് േകന്ദ്രമായി മാറിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. പ്രസിഡന്റ് കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു.
തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സഹകരണ േജായിന്റ് രജിസ്ട്രാര്‍ എന്‍.എം ഷീജ, ജില്ലാ സഹകരണ ആശുപത്രി സിഇഒ എ.വി സന്തോഷ്കുമാര്‍,വൈസ് പ്രസിഡന്റ് ഇ. പ്രേംകുമാര്‍, കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വി. നിര്മലന്, കെടിഡിഎസ് ഡയറക്ടര്‍ പി.സി. രാജന്, സെക്രട്ടറി ജെ. അജീഷ് എന്നിവര്‍ പ്രസംഗിച്ചു.