കാട്ടുപന്നികളുടെ പരാക്രമം പുറമേരിയിൽ വ്യാപക കൃഷി നാശം
1584904
Tuesday, August 19, 2025 7:42 AM IST
നാദാപുരം: പുറമേരി പഞ്ചായത്തിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. പഞ്ചായത്തിലെ മൂന്നാം വാർഡ് കാരയാട്ട് വിഷ്ണു ക്ഷേത്രത്തിന് പിൻവശത്തെ പറമ്പിലാണ് പന്നികൾ കൃഷി നശിപ്പിച്ചത്. മലയിൽ അനീഷ്, മലയിൽ കണാരൻ എന്നിവരുടെ വീട്ടുപറമ്പിലാണ് പന്നികൾ കൃഷി നാശം വരുത്തിയത്. വർഷങ്ങൾ ഏറെ പ്രായമുള്ള തെങ്ങുകൾ നശിപ്പിച്ചു. തെങ്ങിൻ തൈകൾ കുത്തി ക്കീറിയ നിലയിലാണ്. മറ്റ് കാർഷിക വിളകൾക്കും നാശം വരുത്തി.
ഇവരുടെ പറമ്പിന് സമീപത്തെ ഒഴിഞ്ഞ കാട് മൂടിയ പറമ്പിൽ തമ്പടിക്കുന്ന പന്നി കൂട്ടം രാപ്പകൽ ഭേദമില്ലാതെ മേഖലയിൽ കൃഷി നശിപ്പിക്കുകയാണ്. പന്നി ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.