ജലമാണ് ജീവന്: ജലജന്യ രോഗപ്രതിരോധം ലക്ഷ്യമിട്ട് കര്‍മപരിപാടി
1585702
Friday, August 22, 2025 5:28 AM IST
കോഴിക്കോട്: സുരക്ഷിത ജലലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ജലമാണ് ജീവന് എന്ന പേരില്‍ ജനകീയ തീവ്ര കര്‍മപരിപാടി സംഘടിപ്പിക്കും.
ഘട്ടംഘട്ടമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 30, 31 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷന് നടത്തും.
സെപ്റ്റംബര്‍ എട്ട് മുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍ വഴിയുള്ള ബോധവത്കരണവും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ രസതന്ത്ര ലാബിനോട് ചേര്‍ന്ന് ഹരിതകേരളം മിഷന് സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം കേന്ദ്രീകരിച്ച് വിപുലമായ ജലപരിശോധനയും അതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാര പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.