നൊച്ചാട് പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക തിരിമറിയെന്ന്
1585140
Wednesday, August 20, 2025 5:42 AM IST
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ പ്രതിഷേധിച്ചു. യഥാർഥ വോട്ടർമാരെ അതത് വാർഡുകളിൽ ചേർക്കുന്നതിന് പകരം പല വാർഡുകളിലും ഉൾപ്പെടുത്താൻ പഞ്ചായത്ത് സെക്രട്ടറി കൂട്ട് നിൽക്കുന്നുവെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.
ഇരുപതും അതിലധികവും വർഷം സ്ഥലത്തുനിന്ന് മാറി താമസിക്കുന്നവരെ അതത് വാർഡുകളിലെ വോട്ടർ പട്ടികയിൽ തന്നെ നിലനിർത്തുന്നതായും നേതാക്കൾ ആരോപിച്ചു.
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ എസ്.കെ. ഹസൈനാർ, കൺവീനർ പി.എം. പ്രകാശൻ, സി.കെ. അജീഷ്, റഫീഖ് കല്ലോത്ത്, പി.സി. സിറാജ്, അൻവർ ഷാ നൊച്ചാട്, റഷീദ് ചെക്യലത്, പി.കെ. മോഹനൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.