തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല; നാട്ടുകാർ പ്രതിഷേധിച്ചു
1585136
Wednesday, August 20, 2025 5:42 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഓഞ്ഞിൽ മേഖലയിൽ പഞ്ചായത്ത് സ്ഥാപിച്ച തെരുവുവിളക്കുകൾ പ്രവർത്തിക്കാതായിട്ട് മാസങ്ങളായിട്ടും നടപടിയെടുക്കാത്തതിനെതിരേ നാട്ടുകാർ മൊബൈൽഫോൺ ഫ്ലാഷ് ലൈറ്റ് തെളിയിച്ച് പ്രതിഷേധിച്ചു. പ്രദേശത്ത് തെരുവുനായകളും കാട്ടുപന്നികളടക്കമുള്ള വന്യമൃഗങ്ങളും ഭീഷണിയായി മാറിയ സാഹചര്യത്തിൽ പ്രദേശം ഇരുട്ടിലായത് നാട്ടുകാരെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഇത്തരത്തിൽ തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായി കിടക്കുന്നതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ തെരുവു വിളക്കുകൾ പ്രവർത്തനക്ഷമമാക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നാട്ടുകാരായ ഷൈബിൽ മറ്റത്തിൽ, ഷിബിൻ പാവത്തിക്കുന്നേൽ, നിജി എരഞ്ഞിക്കുനിയിൽ, ജിതിൻ ഇല്ലിക്കൽ, ബേബി പാണാട്ട്, ജോണി പൊട്ടയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.