45 ലിറ്റർ മാഹി മദ്യം പിടികൂടി
1585704
Friday, August 22, 2025 5:28 AM IST
കൊയിലാണ്ടി: കാറിൽ കടത്തുകയായിരുന്ന മാഹി വിദേശ മദ്യം പിടികൂടി. പയ്യോളി അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ നിജേഷാണ് പിടിയിലായത്.
കൊയിലാണ്ടി തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് കാറിൽ കടത്തുകയായിരുന്ന 45 ലിറ്റർ മാഹി മദ്യം പിടികൂടിയത്.
കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ അമൽ ജോസഫും സംഘവുമാണ് റെയ്ഡ് നടത്തിയത്.