രാഹുൽ മാങ്കൂട്ടത്തിലിന്റെ കോലം കത്തിച്ചു
1585709
Friday, August 22, 2025 5:31 AM IST
ചക്കിട്ടപാറ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ചക്കിട്ടപാറ ടൗണിൽ രാഹുലിന്റെ കോലം കത്തിച്ചു.
പ്രതിഷേധ യോഗവും നടത്തി. സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ കെ. സുനിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾക്ക് മാന്യമായി പ്രവർത്തിക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ആത്മാഭിമാനമുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിന്റെ എംഎൽഎ പദം രാജിവയ്പ്പിക്കാൻ നേതൃത്വം തയാറാകണമെന്നും സുനിൽ ആവശ്യപ്പെട്ടു. നിഖിൽ നരിനട അധ്യക്ഷത വഹിച്ചു.
പി.പി. രഘുനാഥ്, ഇ.എം. ശ്രീജിത്ത്, അർജുൻ ദേവ്, അമൽകൃഷ്ണ, സുബിത്ത് ബാബു, ദിവിഷ ദിനേശൻ എന്നിവർ പ്രസംഗിച്ചു.